എന്താണ് കാന്‍സര്‍; ഈ പൊതുലക്ഷണങ്ങള്‍ സൂക്ഷിക്കുക
ഫെബ്രുവരി 4 നാണ് ലോക കാന്‍സര്‍ ദിനം. കാന്‍സറിനെക്കുറിച്ചുള്ള അവബോധവും അറിവും പ്രചരിപ്പിക്കാനും ലോകമെമ്പാടും ഓരോ വര്‍ഷവും സംഭവിക്കുന്ന ദശലക്ഷക്കണക്കിന് മരണങ്ങള്‍ തടയാനുമാണ് കാന്‍സര്‍ അവബോധം നല്‍കുന്നത്. മാരകമായ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനാകാതെവരുന്നു എന്നതാണ് രോഗം വഷളാക്കുന്നത്.
എന്താണ് കാന്‍സര്‍
'കാന്‍സര്‍ അസാധാരണമായ കോശവളര്‍ച്ചയാണ്. ശരീരത്തിന്റെ ഏത് ഭാഗത്തുനിന്നും ഉണ്ടാകാം. ഇതിന് വളരാനും മറ്റ് ഭാഗങ്ങളില്‍ വ്യാപിക്കാനും കഴിവുണ്ട്. ഒരു രോഗിക്കോ ഫിസിഷ്യനോ ശ്രദ്ധിക്കാന്‍ കഴിയുന്നത്ര വലുപ്പത്തില്‍ എത്തുന്നതുവരെ ഈ വളര്‍ച്ച നിലനില്‍ക്കും.
ഒരു ലബോറട്ടറി പരിശോധനയിലൂടെയോ എക്‌സ്-റേയിലൂടെയോ പലപ്പോഴും ക്യാന്‍സര്‍ 'ആകസ്മികമായി' കണ്ടെത്തിയേക്കാം. ക്യാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രാരംഭ സൂചനകളുണ്ട്.
.
ആരും അവഗണിക്കാന്‍ പാടില്ലാത്ത ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍
1. സ്തനത്തിലോ മറ്റെവിടെയെങ്കിലുമോ ഏതെങ്കിലും മുഴയോ വീക്കമോ.
2. ഉണങ്ങാത്ത ഏതെങ്കിലും വ്രണം.
3. അസാധാരണ രക്തസ്രാവം അല്ലെങ്കില്‍ ഡിസ്ചാര്‍ജ്.
4. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ വേദന
5. അരിമ്പാറയിലോ മോളിലോ മാറ്റം.
6. മൂര്‍ച്ചയുള്ള ചുമ അല്ലെങ്കില്‍ ശബ്ദം പരുക്കനാകുന്നത്.
7. കുടല്‍ അല്ലെങ്കില്‍ മൂത്രാശയത്തിലെ മാറ്റങ്ങള്‍
8. വിശപ്പില്ലായ്മ അല്ലെങ്കില്‍ ഒരു ചെറിയ കാലയളവിനുള്ളില്‍ വിശദീകരിക്കാനാകാതെ ഭാരം കുറയുന്നു.